Breaking News

കടശ്ശപുരത്ത് ശ്രീപാര്‍വ്വതീദേവിയുടെ നടതുറന്നു.

Kadasshapuramകൊടകര : മറ്റത്തൂര്‍കുന്ന് കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ ക്ഷേത്രനട കാലത്ത് 4  മണിക്ക് തുറന്നു.  നടതുറപ്പ് മഹോത്സവം ഈ മാസം 29 വരെ ആഘോഷിക്കും. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ പന്ത്രണ്ട് ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ പാര്‍വ്വതിദേവീദര്‍ശനം സാധ്യമാകുക.

ദേവിക്ക് പട്ടും താലിയും ചാര്‍ത്തുന്നതാണ് പ്രധാന വഴിപാട്. പെരുവനം സതീശന്‍ മാരാര്‍ , പെരുവനം പ്രകാശന്‍ മാരാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, വൈകുന്നേരം വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. ആദ്യദിവസം തന്നെ വിരവധി ഭക്തർ ദർശനം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!