കൊടകര:വെല്ലപ്പാടി കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു.അഭിഷേകം, ഗണപതിഹോമം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ് , മേളം , പഞ്ചവാദ്യം, തായമ്പക, കാവടിയാട്ടം എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു.മേളത്തിന് കേളത്ത് അരവിന്ദാക്ഷ മാരാരും പഞ്ചവാദ്യത്തിന് തൃക്കൂര് രാജന് മാരാരും തായമ്പകക്ക് തൃക്കൂര് ശ്രീഹരിയും നേതൃത്വം നല്കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. വട്ടേക്കാട് സമുദായം, തെക്കുംമുറി സമുദായം, ശ്രീമുരുകന് സമുദായം, ഭഗവത്സമാജം, ശ്രീകൃഷ്ണ സമാജം, ശ്രീരാമ സമാജം എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി.