കൊടകര ഫൊറോന ദേവാലയത്തില്‍നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ മോട്ടോര്‍ സൈക്കിള്‍ റാലി ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര : ഇരിങ്ങാലക്കുട രൂപത ലഹരി വിരുദ്ധ വര്‍ഷാചരണത്തിന്റെ ഭാഗമായി കൊടകര ഫൊറോന മേഖല ലഹരി വിരുദ്ധ മോട്ടോര്‍ സൈക്കിള്‍ റാലി നടത്തി. കൊടകര ഫൊറോന ദേവാലയത്തില്‍നിന്ന് ആരംഭിച്ച റാലി ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. കുമാരി അലീന വര്‍ഗ്ഗീസ്, കുമാരന് എബിന് പോള്‍ ലഹരി വിരുദ്ധ സന്ദേശം നല്കി.
അസി. വികാരി ഫാ. ജിയോ കൈതാരത്ത്, കൈക്കാരന്മാരായ ആന്റോ വടക്കേത്തല, തോംസണ്‍ തന്നാടന്‍, ജോളി തരൂക്കര, കൊടകര ഫൊറോന ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ജോര്‍ജ്ജ് കാട്ടുമാത്ത്, സെക്രട്ടറി ജോസ് കോച്ചക്കാടന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. കൊടകര ഫൊറോന പള്ളിയില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ റാലി വല്ലപ്പാടി, കനകമല, മറ്റത്തൂര്‍, വാസപുരം, പാറേക്കാട്ടുകര, എന്നീ ഇടവകകളിലൂടെ സന്ദര്‍ശിച്ച് ആനത്തടം പള്ളിയില്‍ സമാപിച്ചു. ആനത്തടം പള്ളിവികാരി ഫാ. വിനീഷ് വട്ടോലി സമാപന സന്ദേശം നല്കി.