Breaking News

നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷിച്ചു.

നെല്ലായി : നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ആന്റോ പാണാടൻ നേതൃത്വം നൽകി. ഫാ. ജിനോ മാളക്കാരൻ തിരുനാൾ സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിച്ച പ്രദക്ഷിണം വൈകീട്ട് 7മണിക്ക് പള്ളിയിൽ സമാപിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗം നടന്നു. വികാരി ഫാ. ബെന്നി കരിമാലിക്കൽ, തോമാസ് ചൂരയ്ക്കൽ, ദേവസ്സികുട്ടി ആളൂക്കാരൻ, ഡാന്റീസ് കൈപ്പിള്ളിപറമ്പിൽ, ജോർജ്ജ് മഞ്ഞളി എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!