Breaking News

ഉളുമ്പത്തുംകുന്ന്‌ ശിവപാര്‍വ്വതി പുരുഷഗണം യോഗം ചേര്‍ന്നു

കൊടകര : കൊടകര ഉളുംബത്തുംകുന്ന്‌ മേഖല കാക്കാല സമുദായം യൂണിറ്റ്‌ യോഗം ചേര്‍ന്നു. സംഘം പ്രസിഡന്റ്‌ പി.ആര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമുദായ അംഗങ്ങള്‍ ഇന്ന്‌ നേരിടുന്ന അവഗണനയും മാനസിക പീഡനങ്ങളും ചര്‍ച്ചാവിഷയമായി. ഇതിനെതിരെ എല്ലാ കാക്കാല സമുദായ അംഗങ്ങളും ഒന്നിച്ച്‌ നില്‍ക്കാഌം, സമുദായത്തെ സഹായിക്കുകയും, സമുദായത്തോട്‌ സഹകരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ സാമൂഹ്യ  സംഘടനകളെ തിരിച്ച്‌ രാഷ്‌ട്രീയമായി സഹായിക്കാഌം സംഘടന തീരുമാനിച്ചു. സംഘം സെക്രട്ടറി വിനയകുമാര്‍, എന്‍.കെ. ദാസന്‍ കല്ലൂക്കാരന്‍, എളമ്പ്ര ബാബു, അജയന്‍, രമേഷ്‌ കെ.കെ., വനിത സംഘം പ്രസിഡന്റ്‌ രാധ ബാബു, സെക്രട്ടറി മായ ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!