Breaking News

എസ്‌.എന്‍.ഡി.പി. യോഗം വെള്ളിക്കുളങ്ങര ശാഖ വാര്‍ഷികം.

കൊടകര : എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ 1526 ാം നമ്പര്‍ വെള്ളിക്കുളങ്ങര ശാഖ വാര്‍ഷികവും പുരുഷവനിത സ്വയം സഹായ സംഘങ്ങളുടെ സംയുക്ത വാര്‍ഷികവും നടത്തി. ശാഖാ പ്രസിഡന്റ്‌ മോഹനന്‍ ചള്ളിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ്‌ മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ കൗണ്‍സിലര്‍മാരായ സി.കെ. മോഹന്‍ദാസ്‌, ഒ.ആര്‍. ശിവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പ്രിയങ്ക പ്രഭാകരനേയും ഉന്നതവിജയം നേടിയ മറ്റു കുട്ടികളേയും യൂണിയന്‍ പ്രസിഡന്റ്‌ ആദരിച്ചു. ശാഖ സെക്രട്ടറി കെ.ആര്‍. രാജന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ശാഖ വൈസ്‌ പ്രസിഡന്റ്‌ കെ.എ. ശിവന്‍ സ്വാഗതവും കെ.സി. രതീഷ്‌ നന്ദിയും രേഖപ്പെടുത്തി. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!