Breaking News

പാറേക്കാട്ടുകര സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ തിരുനാള്‍ 24,25,26 തിയ്യതികളില്‍

കൊടകര : പാറേക്കാട്ടുകര സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്‌താനോസിന്റേയും സംയുക്ത തിരുനാള്‍ 24,25,26 തിയ്യതികളില്‍ ആഘോഷിക്കും. 24ന്‌ വൈകീട്ട്‌ 5.30ഌള്ള കുര്‍ബ്ബാനക്കുശേഷം കൊടികയറ്റം നടക്കും. വികാരി ഫാ. ജെയിംസ്‌ കവലക്കാട്ട്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 25ന്‌ രാവിലെ 6.30ന്‌ തുറവന്‍ കാട്‌ പള്ളി വികാരി ഫാ. സെബി കൊളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി ഉണ്ടാകും.

കൊടകര സഹൃദയ കോളേജ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ പ്രസുദേന്തി വാഴ്‌ച നടത്തും. തുടര്‍ന്ന്‌ നൊവേന, ലദീഞ്ഞ്‌ എന്നിവക്കുശേഷം വീടുകളിലേക്ക്‌ അമ്പ്‌ എഴുന്നള്ളിപ്പ്‌ നടക്കും. രാത്രി 9ന്‌ അമ്പു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. ഞായറാഴ്‌ച രാവിലെ 6.30ഌം 10ഌം ദിവ്യബലി ഉണ്ടാകും. 10ഌള്ള ആഘോഷമായ ദിവ്യബലിക്ക്‌ ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ഡോ. ക്ലമന്റ്‌ ചിറയത്ത്‌ മുഖ്യ കാര്‍മ്മികനാകും. തേശ്ശേരി പള്ളി വികാരി ഫാ. ജെയിംസ്‌ അതിയുന്തന്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ്‌ 3.45ന്‌ ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം 7ന്‌ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന ദിവ്യകാരുണ്യ ആശീര്‍വാദത്തിഌശേഷം വര്‍ണ്ണവിസ്‌മയം ആകാശകാഴ്‌ച ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!