Breaking News

വ്യാപാര വ്യവസായ സമിതി ധര്‍ണ്ണ നടത്തി .

KDA Vyapari Samithi Dharnaകൊടകര : വ്യാപാര വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത്‌ ഓഫീസിഌ മുന്നില്‍ ധര്‍ണ്ണ നടത്തി. വി.എം. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണ കൊടകര ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ട്‌ പി.ആര്‍. പ്രസാദന്‍ ഉദ്‌ഘാടനം ചെയ്‌തു. കൊടകര ടൗണിലെ നടപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കാന കുഴിക്കുമ്പോള്‍ പൊട്ടിയ കുടിവെള്ള പൈപ്പുകള്‍ ഇതുവരെ അറ്റകുറ്റപണികള്‍ നടത്തുന്നതിന്‌ അധികാരികള്‍ തയ്യാറാവത്തില്‍ പ്രതിഷേധിച്ചാണ്‌ ധര്‍ണ്ണ.

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന്‌ സമിതി ആരോപിച്ചു. വ്യാപാര വ്യവസായ സമിതി സെക്രട്ടറി ഐ.കെ. കൃഷ്‌ണകുമാര്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട്‌ സി.ഡി. പോള്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. പോളി, സജീവന്‍ കരോട്ട്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!