കൊടകര:അഌജന്റെ വീട്ടില്‍നിന്നും വരികയായിരുന്ന തന്നേയും മകനേയും തടഞ്ഞുനിര്‍ത്തിയ മൂന്നംഗസംഘം ബൈക്ക് നശിപ്പിച്ചെന്ന് പരാതി. കൊടകര കാവുംതറ കോഴിക്കാടന്‍ വില്‍സന്‍ മകന്‍ വിപിന്‍ എന്നിവരാണ്‌കൊളത്തൂരില്‍ വച്ച് ആക്രമിക്കപ്പെട്ടവിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
സംഭവത്തിനെതിരേ കൊടകര പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നു മാത്രമല്ല പരാതിനല്‍കിയതിന്റെ രസീതി പോലും നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. ബൈക്ക് പൂര്‍ണമായും നശിപ്പിച്ച നിലയിലാണ്. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും അതിനാല്‍ ആഭ്യന്തരവകുപ്പുമന്ത്രി, എസ്.പി, ഡി.വൈ.എസ്.പി, എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരുപരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.