Breaking News

പന്തംകുളത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു

മറ്റത്തൂര്‍ : കാവനാട്‌ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പന്തംകുളത്തി പ്രകടനം നടത്തി. വഴിവിളക്കുകള്‍ കത്തിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ കാവനാട്‌ പ്രദേശവാസികള്‍ കാവനാട്‌ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പന്തംകുളത്തി പ്രകടനം നടത്തിയത്‌. കാവനാട്‌ മറ്റത്തൂര്‍കുന്ന്‌ കനാല്‍പാലം മുതല്‍ കാവനാട്‌ ക്ഷേത്രംവരെ ഏകദേശം ഒന്നരകിലോമീറ്ററോളം ദൂരത്തില്‍ മാസങ്ങളായി വഴിവിളക്കുകള്‍ ഒന്നുംതന്നെ കത്തിക്കുന്നില്ല. നാട്ടുകാരുടെ ഇതുവഴിയുള്ള രാത്രികാല സഞ്ചാരം വളരെ ദുര്‍ഘടമാണ്‌.

വന്യജീവികളുടെ ആക്രമണവും , സാമൂഹ്യ ദ്രാഹികളുടെ ഉപദ്രവവും ഇവിടെ വര്‍ദ്ധിച്ചുവരുന്നുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണ്‌ ഇതിഌ കാരണമെന്ന്‌ യോഗത്തില്‍ വിലയിരുത്തി. പന്തംകുളത്തി പ്രകടനത്തെ തുടര്‍ന്ന്‌ നടത്തിയ യോഗത്തില്‍ എത്രയും വേഗം വഴിവിളക്കുകള്‍ കത്തിച്ച്‌ രാത്രി സഞ്ചാരം യോഗ്യമാക്കമെന്ന്‌ ആവശ്യപ്പെട്ടു. യോഗത്തില്‍ ജനകീയ സമിതി പ്രസിഡന്റ്‌ ജോജു ചുള്ളി, ബെന്നി മല്‌പാന്‍ , എ.കെ. സാജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!