Breaking News

സോമയാഗരക്ഷാസമിതി പ്രവര്‍ത്തകര്‍ക്ക് പൂനിലാര്‍ക്കാവില്‍ സ്വീകരണം നല്കി.

കൊടകര : ഫെബ്രുവരി 13 മുതൽ 19 വരെ നടത്തുന്ന സോമയാഗത്തിന്റെ പ്രചരണാർത്ഥം തൃശൂർ ജില്ല യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തകർ കൊടകര പൂനിലാർക്കാവിൽ എത്തിയപ്പോൾ ക്ഷേത്രം പ്രസിഡണ്ട് ഇ. കൃഷ്ണന്നായരുടെ നേതൃത്വത്തിൽ ഭാരവാഹികളും ഭക്തജനങ്ങളും ചേർന്നു സ്വീകരിച്ചു. ഭജനമണ്ഡപത്തിൽ വച്ച് കാലത്ത് 6.30 ന് അഗ്നിഹോത്രം നടത്തി.യാഗരക്ഷാർത്ഥം പാമ്പിന്ക്കാവ് പരിസരത്ത് വൃക്ഷ തൈയ് നട്ടു.

പറ നിറച്ചശേഷം യാഗഭൂമിയിലേക്ക് ഒരു പിടി മണ്ണ് ശേഖരിച്ചു. അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ 37 വർഷത്തെ സേവനവും, പൂനിലാർക്കാവിലും പുത്തുക്കാവിലും ആറാട്ടുപുഴയിലും നടത്തിയ സേവനവും കണക്കിലെടുത്ത് കൊടകര എളയത്ത് കൃഷ്ണന് നായരെ യാഗരക്ഷാസമിതി പൊന്നാട അണിയിച്ച് ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!