Breaking News

കളപ്പുരയ്‌ക്കല്‍ ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

കൊടകര : ആളൂര്‍ കളപ്പുരയ്‌ക്കല്‍ എടത്താടന്‍ മുത്തപ്പന്‍ ഭഗവതിമൂലസ്ഥാനക്ഷത്രത്തിലെ നവീകരണകലശത്തിഌ തുടക്കമായി. ആചാര്യവരണം, മുളയിടല്‍, പ്രാസാശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്‌തുഹോമം, വാസതുകലശം, വാസ്‌തുബലി, ബിംബശുദ്ധികലശപൂജ, പ്രായശ്ചത്തഹോമം എന്നിവനടന്നു. മൂന്നാംദിവസമായ ചൊവ്വാഴ്‌ച രാവിലെ മുളപൂജ, ശാന്തിഹോമം, പന്തീരടിപൂജ, അത്ഭുതശാന്തിഹോമം,  വൈകീട്ട്‌ മുളപൂജ, ഭഗവത്സേവ എന്നിവയുണ്ടാകും.

ചടങ്ങുകള്‍ക്ക്‌ ചക്രപാണി ശാന്തികള്‍ കാര്‍മികത്വം വഹിക്കുന്നു. 7 ന്‌ രാവിലെ താഴികക്കുടപ്രതിഷ്‌ഠയും 8 ന്‌ സംഹാരതത്വകലശവും ജീവകലശപൂജയും നടക്കും. 9 ന്‌ രാവിലെ 9 ന്‌ പ്രതിഷ്‌ഠ നടക്കും. തുടര്‍ന്ന്‌ അഷ്‌ടബന്ധന്യാസം, ജീവകലശാഭിഷേകം, പ്രതിഷ്‌ഠാബലി എന്നിവയുണ്ടാകും. വൈകീട്ട്‌ 3 ന്‌ കാഴ്‌ചശിവേലി, പഞ്ചവാദ്യം, 5 ന്‌ പാണ്ടിമേളം, 7 ന്‌ താലിവരവ്‌, 8.30 ന്‌ തായമ്പക, 9.30 ന്‌ ദേവിക്ക്‌ രൂപക്കളം, 12 ന്‌ ഗുരുതി എന്നിവയുണ്ടാകും. പഞ്ചവാദ്യത്തിന്‌ പെരുവനം കൃഷ്‌ണകുമാറും മേളത്തിന്‌ കൊടകര ഉണ്ണിയും നേതൃത്വം നല്‍കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!