കൊടകര : കൊളത്തുക്കാവ് ശ്രീമഹാവിഷ്ണു ദേവീക്ഷേത്തിലെ പൊതുയോഗത്തില്‍ 2014 2017 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ഷേത്രം സെക്രട്ടറി കെ.എം.എന്‍.കര്‍ത്ത യോഗം ഉദ്ഘാടനം ചെയ്തു. വി.അരുണ്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. പി.നാരായണന്‍കുട്ടി റിട്ടേണിംഗ് ഓഫീസറായി. ഗോപകുമാര്‍ തച്ചേത്ത് നന്ദിപറഞ്ഞു.
ഭാരവാഹികളായി പ്രസിഡന്റ് കെ.എം.എന്‍. കര്‍ത്ത, വൈസ് പ്രസിഡന്റ് വടുതല നാരായണന്, സെക്രട്ടറി സജീവ് ചെഞ്ചേരി, ജോയിന്റ് സെക്രട്ടറി ഗോപകുമാര്‍ തച്ചേത്ത്, ട്രഷറര്‍ ബാബു നേത്യാര്മഠം, കമ്മറ്റി അംഗങ്ങള്‍ വി.അരുണ്‍കുമാര്‍, പി.രാമചന്ദ്രന്, നിധിന് എ.എം., കെ.രാജന്, സി.ശശികുമാര്‍, ശ്രീകല ജയപ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു.