Breaking News

സീനിയര്‍ സിറ്റിസണ്‍ ആക്ടിനെകുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

വെള്ളിക്കുളങ്ങര  : വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടേയും മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ ആക്ടിനെകുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

വെള്ളിക്കുളങ്ങര-മാവിന്‍ചുവട് 67-ാം നമ്പര്‍ അംഗനവാടിയില്‍ വെച്ച് നടന്ന ബോധവത്കരണക്ലാസ്സ് കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. കെ.പി.ജോണി ഉദ്ഘാടനം ചെയ്തു അഡ്വ. കെ.ആര്‍.സുമേഷ് ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്തംഗം ക്ലാര ജോണി അധ്യക്ഷയായിരുന്നു. ഇ.എച്ച്.റഹിം മാസ്റ്റര്‍, ഐ.ബാലഗോപാലന്‍മാസ്റ്റര്‍, ഹക്കീം കളിപറമ്പില്‍, ടി.ആര്‍.ഔസേപ്പുട്ടി, യു.ജി.വാസന്തി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.എച്ച് സഹീര്‍ സ്വാഗതവും പി.എം.ജോണി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!