Breaking News

“മിത്രം മൂവീസ് ” സിനിമ ബാനറിന് രൂപം നല്‍കി

KDA Mithram Movies Pooja (1)കൊടകര : തൃശൂര്‍ ജില്ലയിലെ ഒരു സംഘം കലാകാരന്മാര്‍ ചേര്‍ന്ന് കൊടകര കേന്ദ്രീകരിച്ച് മിത്രം മൂവീസ് എന്നി സിനിമ ബാനറിന് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചു. സ്‌പോണ്‍സര്‍മാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ (ഏഴഴകുള്ള പെണ്ണ്) പൂജ 02/03/2014 (ഞായര്‍) ന് കൊടകര ഹൈവേ ജംഗ്ഷനില്‍ വെച്ച്, ചോറ്റാനിക്കര മുന്‍ മേല്‍ശാന്തി കൈമുക്ക് പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നു.

കൊടകര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, രാജന്‍ ബാബു (എസ്.എന്‍.ഡി.പി. യോഗം), പാഡി പത്രോസ്, സത്യന്‍ പണിക്കര്‍, ഷണ്‍മുഖന്‍, ബാവ, കൊടകര കൊച്ചുണ്ണി, ജാനകി വിനു, പഞ്ചായത്ത് മെമ്പര്‍ സജിത, ശാംഭവിരാജന്‍, മോഹന്‍, കെ.ആര്‍. ശശി എന്നിവര്‍ സംബന്ധിച്ചു. മെയ് മാസം 2 തിയ്യതി മുതല്‍ ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!