Breaking News

വികസിത രാജ്യം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് വിലപ്പെട്ടത് – കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്

Sahrdaya College  Newsകൊടകര: വികസിത രാജ്യം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് പരമ പ്രധാനമാണെന്ന് സി. ബി. സി. ഐ. പ്രസിഡ ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് വിജയ ശതമാനത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഒന്നാമതെത്തിയ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ നോളേജ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. ഇതിനായി വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഐക്യവും ആര്‍ജ്ജവവും പ്രകടമാക്കണം.

വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിന്നാല്‍ എല്ലാ വിരുദ്ധ ശക്തികളെയും ചെറുത്ത് തോല്പിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവും. ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അദ്ധ്യക്ഷനായിരുന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി. പി. ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ടെക്‌നോളജി വളരെ പെട്ടന്ന് മാറികൊ ിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ ലോകവും യഥാര്‍ത്ഥ ലോകവും തമ്മിലുള്ള അന്തരം കുറഞ്ഞ് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Sahrdaya College  News2വിദ്യാഭ്യാസ കാലം മുതല്‍ കുട്ടികള്‍ ഗവേഷണ തല്പരരായിരിക്കണമെന്നും മനുഷ്യ വിഭവ ശേഷിയില്‍ ഭാരതമാണ് ഒന്നാം സ്ഥാനത്തെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നോളേജ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ലൈബ്രറിയുടെ ഉദ്ഘാടനം കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് നിര്‍വ്വഹിച്ചു. സഹൃദയ കോളേജ് ജേര്‍ണല്‍ ഇരിഞ്ഞാലക്കുട രൂപതാ എഡ്യുക്കേഷണല്‍ ട്രസ്റ്റ് പ്രഥമ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ പ്രകാശനം ചെയ്തു. ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്താരമുള്ള നോളേജ് സെന്ററില്‍ സെന്‍ട്രല്‍ ലൈബ്രറി, ശീതികരിച്ച മള്‍ട്ടിമീഡിയ തിയ്യറ്റര്‍, വീഡിയോ കോണ്‍ഫ്രന്‍സ്, ലാന്‍ കണക്ഷന്‍, കോണ്‍ഫ്രന്‍സ് ഹാളുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടു ്.

മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമാസ് വെളക്കനാടന്‍, എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ സ്വാഗതവും. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!