Breaking News

റോഡ് സുരക്ഷാ സെമിനാറും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും

road saftyകൊടകര : ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ (ഡി.ഡബ്ല്യു. ടി) റോഡ് സുരക്ഷാ സെമിനാറും സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടക്കും. കോടാലി ജി.എല്‍.പി. സ്‌കൂളില്‍ 10 -ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് കമ്മിറ്റി അംഗം ജോയി കാവുങ്ങള്‍ സ്വാഗതം ആശംസിക്കും. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുശിവദാസന്‍ അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങ് ചാലക്കുടി എം.വി.എല്‍. പി.കെ. ബാബു ഉദ്ഘാടനം ചെയ്യും.

മറ്റത്തൂര്‍ സി.എച്ച്.സി. ഡോ. എം.പി. കൃഷ്ണകുമാര്‍ രക്തദാനത്തെക്കുറിച്ച് ആമുഖവിവരണം നടത്തും. തൃശൂര്‍ നാട്ടറിവ് പഠനകേന്ദ്രം അംഗം ടി.കെ. പുഷ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ജനമൈത്രി പോലീസ് സ്റ്റേഷന്‍ എസ്.ഐ. എം.എസ്. വര്‍ഗ്ഗീസ് മുഖ്യഅതിഥിയായിരിക്കും. പഞ്ചായത്ത് മെമ്പര്‍മാരായ ഉമ്മുക്കുല്‍സു അസീസ്, ബെന്നി തൊട്ടുങ്ങല്‍, എ.കെ. പുഷ്പാകരന്‍, മിനി ബാബു, കൊടുങ്ങ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ മാടപ്പാട്ട്, ബിന്ദു ജി.എ. (എ.സി.പി.ഒ., ജി.എച്ച്.എസ്.എസ്. ചെമ്പുച്ചിറ), ട്രസ്റ്റ് കമ്മിറ്റി അംഗം ഒ.പി. ജോണി എന്നിവര്‍ സംസാരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!