Breaking News

മേളകലാസംഗീതസമിതി വാര്‍ഷികം ചിങ്ങം 1 ന്

MelakalaNoticeകൊടകര : മേളകലാസംഗീതസമിതിയുടെ അഞ്ചാംവാര്‍ഷികാഘോഷം ചിങ്ങപ്പിറവിദിനമായ 17 ന് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കും. വൈകീട്ട് 4 ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്യും.

പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിക്കും. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ചെണ്ടകലാകാരന്‍ തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ക്കും ഇലത്താളകലാകാരന്‍ കുണ്ടനാട്ട് നാരായണന്‍നായര്‍ക്കും സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സമ്മാനിക്കും. ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ വെള്ളിത്തിരുത്തി ഉണ്ണിനായര്‍, വെളപ്പായ ഉണ്ണിനായര്‍, പരിയാരത്ത് ഉണ്ണിമാരാര്‍ എന്നിവരെ ബി.ഡി.ദേവസി എം.എല്‍.എ ആദരിക്കും.

ലിംക ബുക്ക്ഓഫ് അവാര്‍ഡ് ജേതാവ് ശുകപുരം ദിലീപ് മുഖ്യാതിഥിയാകും.സമിതിപുറത്തിറക്കുന്ന വാദ്യകലാകാരന്‍മാര്‍ക്കുള്ള പ്രോഗ്രാംഡയറിയുടെ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.ജോഷി മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. കൊടകര ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തും.

തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍, കൊടകര ശിവരാമന്‍നായര്‍, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, പോറോത്ത് ചന്ദ്രശേഖരമാരാര്‍, പറമ്പില്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറില്‍പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളവും അരങ്ങേറും. പത്രസമ്മേളനത്തില്‍ സമിതി പ്രസിഡണ്ട് പി.എം.നാരായണന്‍, സെക്രട്ടറി കൊടകര ഉണ്ണി, ജോ,സെക്രട്ടറി പി.ഡി.അനീഷ്, കെ.ബാലകൃഷ്ണന്‍, പി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!