Breaking News

കൊടകരയില്‍ പി.ആര്‍.പ്രസാദന്‍; മററത്തൂരില്‍ പി.സി.സുബ്രന്‍

Prasadanകൊടകര: 19 അംഗങ്ങളുള്ള കൊടകര ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിലെ പി.ആര്‍.പ്രസാദനും 23 വാര്‍ഡുകളുള്ള മറ്റത്തൂരില്‍ എല്‍.ഡി.എഫിലെ പി.സി.സുബ്രനും പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. കൊടകര ഗ്രാമപഞ്ചായത്തില്‍ ഇന്നലെ രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍  മൂന്നാംവാര്‍ഡില്‍ നിന്നും വിജയിച്ച സി.പി.എമ്മിലെ സുധയാണ് പ്രസാദിന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. രണ്ടാംവാര്‍ഡില്‍ നിന്നും വിജയിച്ച എം.ഡി.നാരായണന്‍ പിന്‍താങ്ങി.

യു.ഡി.ഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ഥി കെ.എ. തോമസ് ആയിരുന്നു. മിനിദാസന്‍ പേര് നിര്‍ദേശിച്ചു. പ്രനില ഗിരീശപിന്‍താങ്ങി. പ്രസാദന് 10 വോട്ടും തോമസിന് 6 വോട്ടും ബി.ജെ.പിക്ക് 3 വോട്ടും ലഭിച്ചു. വി.കെ.സുബ്രഹ്മണ്യനായിരുന്നു ബി.ജെ.പിയുടെ പ്രസിഡണ്ടുസ്ഥാനാര്‍ഥി. ആശാരാംദാസ് വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിച്ചു. വൈസ്പ്രസിഡണ്ടായി എല്‍.ഡി.എഫിലെ സുധയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിലെ മിനിദാസനായിരുന്നു വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. സുധക്ക് 10 വോട്ടും മിനിക്ക് 6 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ആശാരാംദാസിന് 3 വോട്ടും ലഭിച്ചു.

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ പി.സി.സുബ്രനെ തെരഞ്ഞെടുത്തു. സി.പി.ഐയിലെ ബീനനന്ദകുമാറാണ് വൈസ്പ്രസിഡണ്ട്. സുബ്രന് 12 വോട്ടും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് 8 വോട്ടും ബി.ജെ.പിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥി സന്ധ്യസജീവിന് 3 വോട്ടും ലഭിച്ചു. വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിഷ്പക്ഷത പാലിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!