Breaking News

മറ്റത്തൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

congressമറ്റത്തൂര്‍ : റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.ജി. കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കൈപ്പിള്ളി, എ.എം. ബിജു, മോളി തോമസ്, ഷീല വിപിനചന്ദ്രന്‍, കെ. വി. തോമസ്, ഷാജി മോള്‍ ബാലന്‍, ഗോപാലകൃഷ്ണന്‍ മാടപ്പാട്ട്, കെ. എന്‍. നൗഷാദ് എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ ഞാറ്റുവെട്ടി സ്വാഗതവും, ശിവരാമന്‍ പോതിയില്‍ നന്ദിയും പറഞ്ഞു. ധര്‍ണ്ണയോടനുബന്ധ്ിച്ച് നടത്തിയ പ്രകടനത്തിന് സൗമ്യ ഷിജു, ഷീബ വര്‍ഗ്ഗീസ്, ജയ ഉണ്ണികൃഷ്ണന്‍, കെ. എ. അമ്മുണ്ണി, ജോയ് മലയക്കുടി, കുട്ടന്‍ പുളിക്കലാന്‍, സിജില്‍ ചന്ദ്രന്‍, വി.സി. വിനു എന്നിവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!