ചെളിനിറഞ്ഞ് സര്‍വീസ് റോഡ്

കൊടകര : മേല്‍പ്പാലം ജംഗ്ഷനില്‍നിന്നും ശാന്തി ആശുപത്രിയിലേക്കുള്ള സര്‍വീസ് റോഡ് ചെളിയും മറ്റുമാലിന്യങ്ങളും നിറഞ്ഞും വെള്ളക്കെട്ടുമൂലവും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മാത്രമല്ല സര്‍വീസ് റോഡിന്റെ ഒരുവശം പുല്ലുവളര്‍ന്നിട്ടുമുണ്ട്. റോഡ് വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുകയും പുല്ലുവളര്‍ന്നത് വെട്ടിമാറ്റുകയും ചെയ്താല്‍ കാല്‍നടയാത്രക്കാര്‍ക്കും മറ്റും ഏറെ ഗുണകരമാണ്. ഈ പാതയിലെ കാല്‍നട യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങിനില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പാത വൃത്തിയാക്കണമെന്നാണ ്നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!