പ്രസവ രംഗം ഉണ്ടോ?.. എങ്കില്‍ കളിമണ്ണ് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍….കളിമണ്ണ് സിനിമ പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍. കളിമണ്ണ് സിനിമയില്‍ അഞ്ച് പ്രസവ രംഗങ്ങളുണ്ടെന്ന ബ്ലെസ്സിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്. ഇതോടെ ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങളുടെ ചിത്രീകരണത്തിന്റെ പേരില്‍ വിവാദത്തിലായ കളിമണ്ണിന്റെ പ്രദര്‍ശനവും വിവാദത്തിലാവുകയാണ്. തീയേറ്റര്‍ ഉടമകളുടെയും സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ടി എന്‍ സീമ , ശ്രീമതി ടീച്ചര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കണം എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സ്ത്രീകളെ മാത്രം വച്ച് തിരുവനന്തപുരത്ത് സെന്‍സറിംഗ് നടത്തിയതിനു പിന്നില്‍ ദുരുദ്ദേശമുണ്ട്. റംസാന്‍ സിനിമയായി 23 ന് റിസീസ് ചെയ്യാനായിരുന്നു തീരുമാനം. പ്രസവ രംഗങ്ങള്‍ നീക്കം ചെയ്യാതെ സിനിമ പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. അതേ സമയം സിനിമയുടെ ഒരുഭാഗം പോലും കട്ടുചെയ്യാതെയാണ് സെന്‍സര്‍ ബോര്‍ഡ്്് പ്രദര്‍ശനാനുമതി നല്‍കിയത്. കളിമണ്ണ് സിനിമയ്ക്ക് യു/ എ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്.