Breaking News

ദേശീയപാതയോരത്ത്‌ മാലിന്യനിക്ഷേപം

KDA Malinnya Nikshepamകൊടകര : ദേശീയപാതയോരത്ത്‌ കൊളത്തൂരില്‍ മാലിന്യങ്ങള്‍ ചാക്കില്‍ കൊണ്ടുവന്ന്‌ നിക്ഷേപിക്കുന്നത്‌ പതിവാകുന്നു. മാംസാവശിഷ്‌ടങ്ങളും ചീഞ്ഞപച്ചക്കറികളും ഇവിടെ നിക്ഷേപിക്കുകയാണ്‌. ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക്‌ ദുര്‍ഗന്ധം രൂക്ഷമാണ്‌. കുറച്ചുനാള്‍മുമ്പ്‌ കക്കൂസ്‌ മാലിന്യവും ഇവിടെ നിക്ഷേപിച്ചിരുന്നു. ഇരുവശങ്ങളിലും പാടമായതും ആള്‍ത്താമസമില്ലാത്തതും രാത്രിയില്‍ ഈ ഭാഗത്ത്‌ വെളിച്ചക്കുറവും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌.ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!