Breaking News

അമിതപലിശ: രേഖകള്‍ പിടിച്ചെടുത്തു.

കൊടകര:അമിതപലിശയ്ക്ക് പണമിടപാട് നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പന്തല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തു. പന്തല്ലൂര്‍ കോനിയത്ത് വീട്ടില്‍ രവിയുടെ വീട്ടിലാണ് കൊടകര പോലീസ് പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുത്തു.

ഇടപാടുകാരില്‍നിന്നും ഈടായി വാങ്ങി സൂക്ഷിച്ചിരുന്ന രേഖകളാണ് പോലീസിന് ലഭിച്ചത്. ചെക്കുകള്‍, സ്റ്റാമ്പ് പേപ്പറുകള്‍, പ്രോനോട്ടുകള്‍, ആര്‍.സി.ബുക്ക്, ബാങ്ക് പാസ്ബുക്കുകള്‍ , കുറിക്കൈപ്പടകള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. തൃശ്ശൂര്‍ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.

കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!