Breaking News

കനകമല പള്ളിക്ക് എം.പി. ഫണ്ടില്‍ നിന്ന് 10 ലക്ഷം; ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

കൊടകര : കനകമല പള്ളിക്ക് കെ.പി. ധനപാലന്റെ എം.പി. ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത് മതവിവേചനമാണെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി അഭിപ്രായപ്പെട്ടു. മലയുടെ മുകളില്‍ നിരവധി ചന്ദന മരങ്ങള്‍ വെട്ടിമാറ്റുകയും വനം കയ്യേറിയുമാണ് പുതിയ കുടിവെള്ള പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. കനകമല പ്രദേശത്ത് നിരവധി വീടുകളില്‍ കുടിവെള്ളം എത്തിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരു മതവിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്നത്  സംഘടിത വോട്ട് കിട്ടുന്നതിന് മാത്രമാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്തിന്റെയും വനം വകുപ്പ് അധികൃതരുടെയും ഒത്താശയോടെയാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരങ്ങളും പ്രക്ഷോപങ്ങളും സംഘടിപ്പിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. മധുസുദനന്‍ പറഞ്ഞു. വേണു കോക്കാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.സുനില്‍കുമാര്‍, ഇ.പി. പ്രദീപ്, രാജീവ്  ചാത്തംപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!