കൊടകര : നീരയുടെ ഉല്‍പാദനവും വിപണനവും നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചു നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നീരയുടെ ഉല്‍പാദനവും വിപണനവും നടത്തുന്നതിന് അഌമതി വാങ്ങുന്നതിന് വേണ്ട നടപടികള്‍ ആരംഭിക്കുവാന്‍ ചുങ്കാല്‍ നാളികേര സമിതിയുടെ വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. ഈനാശുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം മറ്റത്തൂര്‍ കൃഷി ആഫീസര്‍ ബോബന്‍ പോള്‍ ഉദ്‌ഘാടനം ചെയ്‌തു.
പുതുക്കാട് ബ്ലോക്കില്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ പൊക്കം കുറഞ്ഞ തെങ്ങിന്‍ തൈ വിത്തുകള്‍ സ്വരൂപിച്ച് വിതരണം ചെയ്യുന്നതിന് അഌമതി ലഭിച്ചിരിക്കുന്നതിനാല്‍ നല്ല സമിതിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സമിതി ഈ കാര്യത്തിലും നീരയുടെ കാര്യത്തില്‍ സഹകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഒരു മാസം ഒരു തെങ്ങില്‍ നിന്ന് 1000 രൂപ വരെ ലാഭം ലഭിക്കുന്ന പദ്ധതിയാണ് നീര ഉല്‍പാദനമെന്നും അതിന് വേണ്ട എല്ലാ സഹകരണവും ഓഫീസര്‍ വാഗ്‌ദാനം ചെയ്‌തു.
പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചിലവ് എന്നിവ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. പി.വി. പൗലോസ് മാസ്‌റ്റര്‍, എം.എല്‍. ജോര്‍ജ്ജ്, ജെയ്‌സണ്‍, വനജ ഉണ്ണികൃഷ്‌ണന്‍, നസിമ സുധീര്‍, ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ഒ. ഈനാശു (പ്രസിഡന്റ്), ശാലിനി ജോയ് (വൈസ് പ്രസിഡന്റ്), ടി. ബാലകൃഷ്‌ണമേനോന്‍ (സെക്രട്ടറി), സുമ ഷാജി (ജോയിന്റ് സെക്രട്ടറി), എ.എം. ബിജു (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മോഹന്‍ ദാസ് സ്വാഗതവും ശാലിനി ജോയ് നന്ദിയും പറഞ്ഞു.