Breaking News

നടപ്പുരയുടെ നിര്‍മ്മാണത്തിന്റെ കൂപ്പണ്‍ വിതരണോദ്‌ഘാടനം നടത്തി

KDA Poonilarkkavu Couponകൊടകര പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ വലിയ നടപ്പുരയുടേയും, അലങ്കാര ഗോപുരത്തിന്റേയും നിര്‍മ്മാണത്തിന്റെ കൂപ്പണ്‍ വിതരണോദ്‌ഘാടനം പ്രശസ്‌ത സിനിമാതാരം ശിവജി ഗുരുവായൂര്‍ ക്ഷേത്രാങ്കണത്തില്‍ വച്ച്‌ കണ്‍വീനര്‍ ഇ. രവീന്ദ്രന്‌ നല്‍കുന്നു

കൊടകര : കൊടകര പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ വലിയ നടപ്പുരയുടേയും, അലങ്കാര ഗോപുരത്തിന്റേയും നിര്‍മ്മാണത്തിന്റെ കൂപ്പണ്‍ വിതരണോദ്‌ഘാടനം പ്രശസ്‌ത സിനിമാതാരം ശിവജി ഗുരുവായൂര്‍ ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച്‌ കണ്‍വീനര്‍ ഇ. രവീന്ദ്രന്‌ നല്‍കി നിര്‍വ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ ഇ. കൃഷ്‌ണന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രിമാര്‍ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ തിരുമേനി, അഴകത്ത്‌ മന ഹരിദത്തന്‍ തിരുമേനി എന്നിവര്‍ അഌഗ്രഹപ്രഭാഷണം നടത്തി.

കാവുംതറ എന്‍.എസ്‌.എസ്‌. കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍ മേനോന്‍, പുത്തുക്കാവ്‌ ക്ഷേത്രം സെക്രട്ടറി സതീശന്‍ തലപ്പുലയത്ത്‌, എം.ഡി. നാരായണന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച്‌ സംസാരിച്ചു. തുടര്‍ന്ന്‌ ഉണ്ണി പോറാത്ത്‌ യോഗത്തിന്‌ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!