Breaking News

വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ; ആനന്ദപുരം ജേതാക്കളായി

KDA News Parekkattukara CYMസിവൈ.എം. പാറെക്കാട്ടുകര സംഘടിപ്പിച്ച ബ്രദര്‍ സജോയ്‌ആഷ്‌ബിന്‍ സ്‌മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ആനന്ദപുരം ഇടവക ടീംമിന്‌ വികാരി ഫാ. ജെയിംസ്‌ കവലക്കാട്ട്‌ ട്രാഫി നല്‍കുന്നു.

കൊടകര : സിവൈ.എം. പാറെക്കാട്ടുകര സംഘടിപ്പിച്ച ബ്രദര്‍ സജോയ്‌ആഷ്‌ബിന്‍ സ്‌മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ആനന്ദപുരം ഇടവക ടീം ഒന്നാം സ്ഥാനവും മുരിക്കിങ്ങല്‍, ഐക്കരക്കുന്ന്‌ ഇടവക ടീമുകള്‍ യഥാക്രമം രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം വികാരി ഫാ. ജെയിംസ്‌ കവലക്കാട്ട്‌ നിര്‍വ്വഹിച്ചു. സഹൃദയ കോളേജ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ മുഖ്യാതിഥിയായി.

ഇടവക പ്രതിനിധി സി.പി. ജോബി, സഌ ജോണ്‍സന്‍, ക്ലിസ്‌റ്റന്‍ ജോസ്‌, വിപിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. പാറെക്കാട്ടുകര സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ ദൈവാലയ ശുശ്രൂഷിയായിരുന്ന ആഷ്‌ബിന്റേയും ബ്രദര്‍ സജോയിയുടേയും സ്‌മരണാര്‍ത്ഥമാണ്‌ വര്‍ഷം തോറും സിവൈഎം വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തി വരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!