കൊടകര: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കെ. മൃദുല്‍ ബാലനെ കോണ്‍ഗ്രസ് കാവനാട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കൊടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജോജു ചുള്ളി അധ്യക്ഷനായി.
കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്, വി.ഐ. അസീസ്, കെ.ആര്. ശശികുമാര്‍, പി.വി. സുബ്രഹ്മണ്യന്, ജെയിംസ് മാഞ്ഞൂരാന്, സന്തോഷ് കൊള്ളിവളപ്പില് എന്നിവര്‍ സംസാരിച്ചു. റിപ്പോർട്ട് : മാതൃഭൂമി