തൃശൂര്‍: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് ഏഴുരൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജില്‍ മാറ്റമില്ല.ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പുതുക്കിയ നിരക്കുകള്‍
ഫാസ്റ്റ് പാസഞ്ചര്‍ മിനിമം ചാര്‍ജ് 10 രൂപ. സൂപ്പര്‍ ഫാസ്റ്റ് 18 രൂപ.
സൂപ്പര്‍ എക്സ്പ്രസ് മിനിമം ചാര്‍ജ് 17 രൂപയില്‍ നിന്നും 20 രൂപയാക്കി.
സൂപ്പര്‍ ഡീലക്സ് ചാര്‍ജ് 25 ല്‍ നിന്ന് നിന്ന് 28 രൂപയാക്കി.
വോള്‍വോ നിരക്ക് 35 ല്‍ നിന്ന് 40 രൂപയാക്കി ഉയര്‍ത്തിയതായും തിരുവഞ്ചൂര്‍ പറഞ്ഞു.