Breaking News

ആളൂര്‍ എസ്.എന്‍.വി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് സുവര്‍ണ വിജയം

കൊടകര : ആളൂര്‍ എസ്.എന്‍.വി.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അനീസ് മുഹമ്മദ് 2014 മാര്‍ച്ചിലെ വി.എച്ച്.എസ്.ഇ. രണ്ടാം വര്‍ഷ പരീക്ഷയില്‍ സംസ്ഥാനത്തില്‍ ആകെ അഞ്ച് പേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി ഒന്നാമതായി വിജയിച്ചിരിക്കുന്നു. മാത്തമാറ്റിക്‌സ് ഇല്ലാത്ത ബയോളജി സയന്‍സ് കോഴ്‌സായ ഡൊമസ്റ്റിക് നഴ്‌സിംഗ് പഠിച്ച അനീസ് മുഹമ്മദ് എം.ബി.ബി.എസ്. പഠിക്കാനാഗ്രഹിച്ച് എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ടുണ്ട്.

മാള ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് കഥാരചന, മള്‍ട്ടീമീഡിയ പ്രസന്റേഷന്‍, മലയാളം നടാകം എന്നീ ഇനങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ചാലക്കുടിക്കടുത്ത് ചൗക്കയില്‍ നടുക്കുഴിയില്‍ കുടുംബാംഗമായ മുഹമ്മദ് കോയയുടേയും (ഹാര്‍ബര്‍ എന്‍ഞ്ചിനീയര്‍) കൊടുങ്ങല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക ബിന്ദുവിന്റേയും മകനാണ് അനീസ്. സ്‌കൂള്‍ മാനേജര്‍ ഇ.എസ്. മോഹനന്‍, പി.ടി.എ. പ്രസിഡണ്ട് എ.കെ. പുരുഷോത്തമന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍, ഹൈസ്‌കൂള്‍ എച്ച്.എം. ചന്ദ്രലേഖ ടീച്ചര്‍ ഉള്‍പ്പടെയുള്ള സ്റ്റാഫും, പിടിഎ ഭാരവാഹികളും അനീസ് മുഹമ്മദിന്റെ ഗൃഹം സന്ദര്‍ശിച്ച് അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!