Breaking News

അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.

dwt 14-5-14കോടാലി: കോടാലിയിലെ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും ഏ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോടാലി ഗവ. എല്‍.പി.സ്‌കൂളില്‍ അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.

ജില്ലാ പഞ്ചായത്തംഗം കല്ലൂര്‍ ബാബു അധ്യക്ഷത വഹിച്ചു.  പെരുമ്പിലാവ് അന്‍സാര്‍ വിമന്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ. ഫരീദ അന്‍സാരി ഉദ്ഘാടനം ചെയ്തു.  പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ലിറ്റില്‍ ഗ്രേസ്, എസ്.കെ.എച്ച്.എസ്. മറ്റത്തൂര്‍ ഹെഡ്മിസ്ട്രസ്സ് എം.മഞ്ജുള, ജി.എച്ച്.എസ്.എസ്. ചെമ്പുചിറ ഹെഡ്മിസ്ട്രസ്സ് വാസന്തി സി.കെ., വിമല എച്ച്.എസ്.എസ്. പ്രസിന്‍സിപ്പാള്‍ വേണുഗോപാല്‍, സിന്ധു ജി.ഏ., അജിത കെ.എ., പഞ്ചായത്തംഗങ്ങളായ കെ.പ്രസാദ്, ബെന്നി തൊണ്ടുങ്ങല്‍, ഉമ്മുകുല്‍സു അസീസ്, എ.കെ.പുഷ്പാകരന്‍, ജി.എല്‍.പി.എസ്. കോടാലി പി.ടി.എ.പ്രസിഡന്റ് മുരളീധരന്‍മാസ്റ്റര്‍, ഗോപാലകൃഷ്ണന്‍ മഠപ്പാട്ട്, വി.കെ.കാസിം, കെ.കെ.വിപിനചന്ദ്രന്‍, ലൈല റസാഖ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ട്രസ്റ്റ് വൈസ് പ്രസിഡന്റ് എ.ആര്‍.പ്രകാശന്‍ സ്വാഗതവും ട്രസ്റ്റ് കമ്മറ്റി അംഗം ഷാജു പടിഞ്ഞാറന്‍കാരന്‍ നന്ദിയും പ്രകാശിപ്പിച്ചു.  പരിപാടിക്ക് മുന്നോടിയായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ചെണ്ടമേളസംഘം, ശലഭക്കൂട്ടം, കരാട്ടെ വിദ്യാര്‍ത്ഥികള്‍, ബാലസഭാംഗങ്ങള്‍ എന്നിവരുടെ ഘോഷയാത്രയും ഉണ്ടായിരുന്നു.  പി.പി.രാജന്‍, സതീശന്‍ കെ.വി., ജോയ് കാവുങ്ങല്‍, ശശി ആര്യാടന്‍, ഷാജഹാന്‍ പി.യു. എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!