Breaking News

കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ വെള്ളിക്കുളങ്ങരയില്‍

career-sign0വെള്ളിക്കുളങ്ങര : കരിയര്‍ ഗൈഡന്‍സ് 2013-14 പ്രൊജക്ടിന്റെ ഭാഗമായി വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി മുപ്ലിയം ജി.എച്ച്.എസ്.എസില്‍ വെച്ച് 2014 മെയ് 23 വെള്ളിയാഴ്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തുന്നു.  പി.ടി.എ. പ്രസിഡന്റ് പി.എം.ജയന്‍ ക്ലാസ്സിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നു.  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യു.നന്ദകുമാരന്‍ അധ്യക്ഷത വഹിക്കും.  ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എന്‍.ഹരി പദ്ധതി വിശദീകരണം നടത്തും.  ശ്രീ. സന്തോഷ്ബാബുമാസ്റ്റര്‍ ക്ലാസ്സ് നയിക്കും.

കരിയര്‍ ഗൈഡന്‍സ് 2013-14 പ്രൊജക്ടിന്റെ ഭാഗമായി വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി വെള്ളിക്കുളങ്ങര വിമല ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് 2014 മെയ് 24 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 ന് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തുന്നു.  ശ്രീ. സന്തോഷ്ബാബുമാസ്റ്റര്‍ ക്ലാസ്സ് നയിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!