Breaking News

കൊടകര ഗ്രാമപഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

Praveshanolsavamകൊടകര : കൊടകര ഗ്രാമപഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടത്തി. ഹെഡ്മിസ്ട്രസ്സ് പി.കെ. വിജയമ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍.സോമന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍ പാഠപുസ്തകവിതരണോദ്ഘാടനം നടത്തി. പി.ടി.എ. പ്രസിഡന്റ് പി.എം. നാരായണന്‍, മാതൃസംഗമം പ്രസിഡന്റ് ശ്രീദേവി അറുമുഖന്‍, സൗദാമിനി ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ നീതു ജോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സുജാത ടി.കെ. നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!