കൊടകര: ചെമ്പുചിറ മഹാശിവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസര വാസികളായ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ വിതരണം നാളെ രാവിലെ 10നു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുശിവദാസന്‍ ഉല്‍ഘാടനം ചെയ്യും. ക്ഷേത്രഹാളില്‍ നടക്കുന്ന പരിപാടിയില്‍ ക്ഷേത്രയോഗം പ്രസിഡണ്ട് ശ്രീധരന്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിക്കും.
എസ്.എസ്.എല്‍.സി,+2 പരീക്ഷകളില്‍ ഫുള്‍ എ+ നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്കി അനുമോദിക്കും. ചെമ്പുചിറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എന്‍.സി.സുരേഷ്,പ്രിന്‍സിപ്പാള്‍ ടി.ജെ. പൗലോസ്,പി.ടി.എ.പ്രസിഡണ്ട് പി.ശിവശങ്കരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പി.എ.ദേവദാസ് സ്വാഗതവും ബിനീഷ്.കെ.എസ്. നന്ദിയും പറയും.