Breaking News

പ്രകൃതി സംരക്ഷണമാകണം അറിവിന്റെ പ്രയോഗികത – ഡോ. കെ. ജയകുമാര്‍

Sahrdaya College Newsകൊടകര: അറിവ് എന്നത് പ്രകൃതിയെ നശിപ്പിക്കലല്ല പകരം പ്രകൃതിയുടെ സംരക്ഷണമാകണമെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ സെന്‍ട്രല്‍ ലൈബ്രറിയും പുതിയ അദ്ധ്യായന വര്‍ഷാരംഭവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അറിവുള്ളവരുടെ ഏത് പ്രവര്‍ത്തിയും പരിസ്ഥിതി സൗഹൃദമാകണം. ഇതിനായി നമ്മുടെ വ്യക്തിത്വവും സ്വഭാവവും ആശയവും രൂപപ്പെടുത്തണം. അറിവിനെ അനുഭവം കൊണ്ടും വിനയം കൊണ്ടും പാകപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അദ്ധ്യക്ഷനായിരുന്നു. ഒരേ സമയം 1500ലേറെപേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സെന്‍ട്രല്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ക്ക് പുറമെ, ദൃശ്യ ശ്രവണ മാധ്യമങ്ങള്‍, ഇ-ജേര്‍ണലുകള്‍, ഇ-ബുക്കുകള്‍, എന്‍.പി.റ്റി.ഇ.എല്‍ (NPTEL) തുടങ്ങി വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് .

ഏറ്റവും നൂതനമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വെബ്-ഒപാക് സംവിധാനം വഴി ലോകത്തിന്റെ വിവിധ ഭാഗത്തനിന്നും ലൈബ്രറിയിലെ ബുക്കുകളുടെ വിശദാംശങ്ങള്‍ കത്തൊനാകും. വിവിധ വിദേശ ഭാക്ഷകള്‍ പഠിക്കാനായി ലാംഗ്വേജ് ലാബ്, പരിസ്ഥിയുമായി ഇണങ്ങിചേര്‍ന്ന് പഠിക്കുന്നതിന് ഗ്രീന്‍ ലൈബ്രറി എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ പുതിയ ലൈബ്രറിയില്‍ ഉണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!