Breaking News

കൊടകര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മോഷണം; പണവും ലാപ്‌ടോപ്പും കാമറയും കവര്‍ന്നു

കവര്‍ന്നത് പ്ലസ് ടു വിദ്യാര്‍ഥികളുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കുള്ള ഫീസിനുള്ള പണം

കൊടകര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കവര്‍ച്ച  നടന്ന ഓഫീസ് റൂമിലെ  അലമാരികള്‍  വിരലടയാളവിദഗ്ദര്‍ പരിശോധിക്കുന്നു
കൊടകര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കവര്‍ച്ച നടന്ന ഓഫീസ് റൂമിലെ അലമാരികള്‍ വിരലടയാളവിദഗ്ദര്‍ പരിശോധിക്കുന്നു

കൊടകര:ജില്ലാപഞ്ചായത്തിനുകീഴിലുള്ള കൊടകര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കവര്‍ച്ച. ഓഫീസിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥികളുടെ പ്ലസ് വണ്ണിന്റെ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കുള്ള ഫീസായ ഒരുലക്ഷത്തി എണ്‍പത്തിഅയ്യായിരും രൂപയും ലാപ്‌ടോപ്പും ഹാന്‍ഡിക്യാമറയും മോഷ്ടിച്ചു.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അധ്യാപികയാണ് ഓഫീസിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്.വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത്കടന്ന മോഷ്ടാക്കള്‍ ഓഫീസിലെ 5 അലമാരികളും തുറന്ന് പരിശോധനനടത്തിയ നിലയിലാണ്.കഴിഞ്ഞ 3 ദിവസം മുമ്പ്മുതലാണ് പ്ലസ്ടുവിദ്യാര്‍ഥികളില്‍നിന്ന് അവരുടെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കുള്ള ഫീസായ 175 രൂപയും അഡീഷണല്‍ ആയി 40 രൂപയും വീതം വാങ്ങിത്തുടങ്ങിയത്.

വെള്ളിയാഴ്ചയായിരുന്നു ഫീസടക്കാനുള്ള അവസാനദിവസം. ഇങ്ങിനെ ഫീസിനത്തില്‍തന്നെ 1 ലക്ഷത്തി എണ്‍പത്തിനാലായിരും രൂപയുണ്ട്. കൂടാതെ 5 ലാപ്‌ടോപ്പുണ്ടായിരുന്നതില്‍ 2 എണ്ണം മോഷ്ടാക്കള്‍ എടുത്തെങ്കിലും ഇതില്‍ പ്രവര്‍ത്തിക്കാത്ത ഒരെണ്ണം സ്‌കൂലിലെ ബാത്ത്‌റൂമില്‍നിന്നും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു ഹാന്‍ഡിക്യാമറയും ഒരു സ്റ്റില്‍ ക്യാമറയും കവര്‍ന്നിട്ടുണ്ട്. എല്ലാം കൂടി 2 ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഡി.വവൈ.എസ്.പി ടോമിതോമസ്, വിരലടയാളവിദഗ്ദരായ യു.രാമദാസ്, പി.ജി.നാരായണപ്രസാദ്, കൊടകര ഗ്രേഡ് എസ്.ഐ.ദേവസി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!