Breaking News

പുത്തുകാവ്‌ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം വെള്ളിയാഴ്ച

കൊടകര:പുത്തുകാവ്ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം 4 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേലനത്തില്‍ അറിയിച്ചു.രാവിലെ 5 മുതല്‍ വിശേഷാല്‍പൂജകള്‍,7 ന് കലശാഭിഷേകം,8 ന് ശ്രീഭൂതബലി,9 ന് ശിവേലി,പഞ്ചാരിമേളം, ഉച്ചക്ക് 12ന് പ്രസാദഊട്ട്,വൈകീട്ട് നിരമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത്മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി,മേല്‍ശാന്തി മഠത്തില്‍ ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. മേളത്തിന് പെരുവനം പ്രകാശന്‍മാരാര്‍, കൊടകര ശിവരാമന്‍നായര്‍, മച്ചാട് പത്മകുമാര്‍, കൊടകര സജി, പറമ്പില്‍ നാരായണന്‍ എന്നിവര്‍ ക്രമത്തില്‍ ഉരുട്ടുചെണ്ട ,കുറുംകുഴല്‍, കൊമ്പ്, വീക്കംചെണ്ട, ഇലത്താളം എന്നിവയില്‍ നേതൃത്വം നല്‍കും.പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് എം.സുനില്‍കുമാര്‍, സെക്രട്ടറി സതീശന്‍ തലപ്പുലത്ത്,ട്രഷറര്‍  എം.എന്‍.ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!