Breaking News

കൊടകര ശ്രീനാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി

KDA SNDP Kudumbasanghamam1കൊടകര ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബസംഗമം എസ്.എന്‍. ട്രസ്റ്റില്‍ എം.പി. ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ശ്രീനാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമം എം.പി. ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എ.ആര്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ‘ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ബി.ഡി. ദേവസ്സി എം.എല്‍.എ. യൂണിയന്‍ ഭാരവാഹികളെ ഷാളണിയിച്ചു ആദരിച്ചു. സിവില്‍ സര്‍വ്വീസില്‍ റാങ്കുനേടിയ കിരണ്‍ തോട്ടുപുറത്തിന് ഇന്നസെന്റ് എം.പി. ട്രസ്റ്റിന്റെ  ഉപഹാരം സമര്‍പ്പിച്ചു.

ശ്രീനാരായണ വിചാരകേന്ദ്രത്തിന് വേണ്ടി പുതുക്കാട് യൂണിയന്‍ പ്രസിഡന്റ് സി.ജെ. ജനാര്‍ദ്ധനന്‍ ഉപഹാരം നല്‍കി. ശ്രീനാരായണ കുടുംബസമിതിക്കുവേണ്ടി കൊടകര എസ്.എന്‍.ഡി.പി. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍ ഉപഹാരം നല്‍കി. യൂത്ത് മൂവ്‌മെന്റിനു വേണ്ടി യൂണിയന്‍ പ്രസിഡന്റ് ലെനിന്‍ നാനാട്ടിയും സെക്രട്ടറി സതീഷ് കരിംപറമ്പിലും ഉപഹാരം നല്‍കി. പ്ലസ് ടു, എസ്.എസ്.എല്‍.സി.  ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ സിനി ആര്‍ട്ടിസ്റ്റ് ശശി അയ്യന്‍ചിറ വിതരണം ചെയ്തു.

ട്രസ്റ്റിന്റെ വെബ്‌സൈറ്റ് കിരണ്‍ തോട്ടുപുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ബാബു, പുതുക്കാട് യൂണിയന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍, എ.ബി. ചക്രപാണി ശാന്തികള്‍, ബി.എം.എസ്. ജില്ലാപ്രസിഡന്റ് ടി.സി. സേതുമാധവന്‍, കെ.കെ. നാരായണന്‍, സേതു കനകമാളിക, വനിതാസംഘം യൂണിന്‍ സെക്രട്ടറി മിനി പരമേശ്വരന്‍, ആചാര്യ സേതുമാധവന്‍, സോമന്‍ പുല്ലാര്‍ക്കാട്ട്, യോഗം ഡയറക്ടര്‍ ഇ.കെ. ബൈജു, എ.കെ. സുകുമാരന്‍, സുകുമാരന്‍ മുടിലിക്കുളം, ഡോ. ടി.ജി. ഉണ്ണികൃഷ്ണന്‍, എം.എ. സുകുമാരന്‍, ടി.സി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!