Breaking News

സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഞ്ചാമത് എസ്.പി.സി. ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി .

സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഞ്ചാമത് എസ്.പി.സി. ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും കൊടകര ജി.എച്ച്.എസ്.എസ്. ലെ മൂന്നാം ബാച്ചിന്റെ പ്രവര്‍ത്തനോദ്ഘാടനവും ചാലക്കുടി എം.പി. ഇന്നസെന്റ് നിര്‍വ്വഹിക്കുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഞ്ചാമത് എസ്.പി.സി. ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും കൊടകര ജി.എച്ച്.എസ്.എസ്. ലെ മൂന്നാം ബാച്ചിന്റെ പ്രവര്‍ത്തനോദ്ഘാടനവും ചാലക്കുടി എം.പി. ഇന്നസെന്റ് നിര്‍വ്വഹിക്കുന്നു.

കൊടകര : സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഞ്ചാമത് എസ്.പി.സി. ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും കൊടകര ജി.എച്ച്.എസ്.എസ്. ലെ മൂന്നാം ബാച്ചിന്റെ പ്രവര്‍ത്തനോദ്ഘാടനവും കൊടകര ജി.എച്ച്.എച്ച്.എസില്‍ വച്ച് ചാലക്കുടി എം.പി. ഇന്നസെന്റ് നിര്‍വ്വഹിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.

ചാലക്കുടി ഡി.വൈ.എസ്.പി. ടോമി സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ സി.ആര്‍. സേവ്യര്‍, ജില്ല പഞ്ചായത്ത് അംഗം അജിത രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സോമന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍, കൊടകര എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍, പ്രിന്‍സിപ്പാള്‍ സൗദാമിനി ടീച്ചര്‍, ഹെഡ്മിസ്ട്രസ്സ് പി.കെ. വിജയമ്മ, മാതൃസംഗമം പ്രസിഡന്റ് ശ്രീദേവി അറുമുഖന്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. സുജാത എന്നിവര്‍ സംസാരിച്ചു.

പുതുക്കാട് സി.ഐ. പി.വി. ബേബി സ്വാഗതവും പി.ടി.എ. പ്രസിഡന്റ് പി.എം. നാരായണന്‍ നന്ദിയും പറഞ്ഞു. ജി.എച്ച്.എസ്.എസ്. കൊടകര, ജി.ച്ച്.എസ്. നന്തിക്കര, ജി.ച്ച്.എസ്. ചെമ്പുച്ചിറ, എസ്.എന്‍.യു.വി.എച്ച്.എസ്.എസ് ആളൂര്‍, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്. കുറ്റിക്കാട്, എം.എ.എം.എച്ച്.എസ്. കൊരട്ടി, വിജയഗിരി പബ്ലിക്ക് സ്‌കൂള്‍ മാള എന്നീ വിദ്യാലയങ്ങളിലെ കേഡറ്റുകള്‍ എസ്.പി.സി. തൃശൂര്‍ ജില്ലദിനാഘോഷപരിപാടിയിലും റാലിയിലും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!