Breaking News

പേരാമ്പ്ര സ്‌കൂളില്‍ ‘പീസ് 2014’ ആരംഭിച്ചു

KDA St Antony's UP School Perambra Peace - 2014കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ‘പീസ് – 2014’ പരിപാടിക്ക് തുടക്കമായി. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാലയങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിനായി  തൃശൂര്‍ ഡയറ്റ് നടത്തുന്ന പരിപാടിയാണ് ‘പീസ് 2014’.

സ്‌കൂളില്‍ നടക്കുന്ന ട്രൈ ഔട്ട് പ്രോഗ്രാമിന്റെ ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു. മാനേജര്‍ ഫാ. പോളി പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എല്‍. ലിസി, വാര്‍ഡ് മെമ്പര്‍ ലത ഷാജു, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, ജോര്‍ജ്ജ് കള്ളിയത്തുപറമ്പില്‍, സി.വി. ആന്റു എന്നിവര്‍ സംസാരിച്ചു. പി.എ. ലില്ലി ഹിരോഷിമാദിനസന്ദേശത്തിലൂടെ യുദ്ധമില്ലാത്ത ഒരു നല്ലകാലത്തിനായി പ്രതിജ്ഞയെടുക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്തു. നാരായണ്‍ മാസ്റ്റര്‍ നന്ദിയര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!