Breaking News

ക്രിയേറ്റീവ് ഫോട്ടോഗ്രാഫി ഫെല്ലോഷിപ്പ് ജേതാവ് ഡോ. ഉണ്ണികൃഷ്ണന് ആദരം

dr.Unniകൊടകര : കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ   ക്രിയേറ്റീവ് ഫോട്ടോഗ്രാഫി ഫെല്ലോഷിപ്പ് നേടിയ  ഡോ. ഉണ്ണികൃഷ്ണനെ  കോടാലി കൊരൈച്ചാല്‍ ദേവീക്ഷേത്രം തെക്കുംമുറി കുടുംബ കൂട്ടായ്മആദരിക്കും. കേരളത്തില്‍ ആദ്യമായാണ് ക്രിയേറ്റീവ് ഫോട്ടോ ഗ്രാഫിയില്‍ ഒരു വ്യക്തിക്ക് കേന്ദ്രഗവണ്‍മെന്റിന്റെ ഫെല്ലോഷിപ്പ് ലഭിക്കുന്നത്.

രണ്ടു വര്‍ഷത്തേക്കുള്ള ഗവേഷണ ഫെല്ലോഷിപ്പാണ് ഡോ ഉണ്ണികൃഷ്ണന് ലഭിച്ചിരിക്കുന്നത്. മികച്ച ഭിഷഗ്വരന്‍ എന്നതിനോടൊപ്പം വൈദ്യശാസ്ത്രത്തിന്റെ പുറം മേഖലകളായ ശലഭ ഗവേഷണത്തിലും, ഫോട്ടോ ഗ്രാഫിയിലും, ചിത്ര രചനയിലും, പെയ്ന്റിങ്ങിലും കഴിവു തെളിയിച്ചിട്ടുള്ളതാണ് ഡോ. ഉണ്ണികൃഷ്ണന്‍. 2 വര്‍ഷക്കാലത്തേക്കുള്ള ഫെല്ലോഷിപ്പില്‍  എല്ലാമാസവും 20000 രൂപവീതം സ്റ്റൈപ്പെന്റു ലഭിക്കും.

കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 31 ന് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനത്തിലാണ് ആദരണച്ചടങ്ങ്. സമ്മേളനം ടി.എന്‍.പ്രതാപന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേശീയ കലാ ഭാരതി പുരസ്‌കാരം ലഭിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍, യുവ കവിയും കഥാകൃത്തുമായ സുഭാഷ് മൂന്നുമുറി, രക്തദാന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എം.എ ബ്ലഡ് ബാങ്കിന്റെ മാധ്യമ അവാര്‍ഡ് നേടിയ ബാലസാഹിത്യകാരന്‍ ശ്രീധരന്‍ കളരിക്കല്‍ എന്നിവരേയും ആദരിക്കും.

കൂടാതെ തിരഞ്ഞെടുത്ത 10 കുടുംബങ്ങള്‍ക്ക് ഓണകിറ്റിനുള്ള ധനസഹായം നല്‍കും. ചടങ്ങില്‍ മൂന്നുമുറി ശ്രീകൃഷ്ണ സ്‌കൂളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കും. അന്നേദിവസം വൈകീട്ട് 6.30ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടാകുമെന്ന് കുടുബകൂട്ടായ്മ ഭാരവാഹികളായ ഡോ.പ്രദീപ്കുമാര്‍, രാജന്‍ കക്കൊളം,  വിജയന്‍ പാട്ടത്തില്‍,  ഹരിദാസന്‍ വട്ടോലി എന്നിവര്‍ അറിയിച്ചു.
ഡോ. ഉണ്ണികൃഷ്ണന് നമ്മുടെ കൊടകര ഡോട്ട്  കോമിന്റെ ആശംസകള്‍ ..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!