Breaking News

പലിശക്കു കൊടുത്ത പണത്തിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി ; യുവാവ് ആശുപത്രിയില്‍

കൊടകര : പലിശപ്പണത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനു മര്‍ദനേമേറ്റെന്നു പരാതി.മറ്റത്തൂര്‍ നെല്ലിപറമ്പ് മൂലംകുടത്ത് ചെറുപറമ്പില്‍ വേലായുധന്റെ മകന്‍ സിനീഷാ(32)ണ്  മര്‍ദ്ദനമേറ്റതായി കൊടകര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃശൂര്‍ എസ്.പിക്കുംകൊടകര സി.ഐക്കും . പരാതി നല്‍കിയിട്ടുണ്ട്.

ചാലക്കുടിയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായ സിനീഷ്  വീടിനു സമീപമുള്ള പാഴായി  ബിജുവിന്റെ കയ്യില്‍നിന്നും  2 വര്‍ഷം മുന്‍പ് 50000 രൂപ കടംവാങ്ങിയിരുന്നു. 100 രൂപക്ക് 12 രൂപ നിരക്കിലാണ് പലിശക്ക് വാങ്ങിയിരുന്നത്. ഈടായി 10 ചെക്ക് ലീഫും കൊടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 7ന് മൂലംകുടം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജുവും മറ്റും 4 പേരും ചേര്‍ന്ന്  തന്നെ   കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!