Breaking News

നവമാധ്യമങ്ങളുടെ ഭാഷയെ കുറിച്ചുള്ള സെമിനാര്‍ ശ്രദ്ധേയമായി.

3 sajeev edathadan
എഴുത്തുകാരന്‍ വിശാലമനസ്കന്‍ സജീവ്‌ എടത്താടന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കോടാലി : നവമാധ്യമങ്ങളുടെ ഭാഷ  മുതിര്‍ന്നവരും   പഠിക്കേണ്ടി വരുമെന്നും പുതുതലമുറയെ മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത കാലമാണ് വരാന്‍ പോകുന്നത് എന്ന് മലയാളത്തിലെ ആദ്യത്തെ കവിതാ ബ്ലോഗ്ഗറും മാധ്യമപ്രവര്‍ത്തകനുമായ കുഴൂര്‍ വില്‍‌സണ്‍ അഭിപ്രായപ്പെട്ടു .

കോടാലിയിലെ ജൈവ വൈവിധ്യ എക്സ്പോയുടെ ഭാഗമായി നവമാധ്യമങ്ങളുടെ ഭാഷ എന്തായിരിക്കണമെന്ന വിഷയത്തെ ആസ്പദമാക്കി മറ്റത്തൂര്‍. ഇന്‍ സാംസ്കാരിക വേദിയുടെ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രസിഡന്റ് പ്രവീണ്‍ എം കുമാര്‍ അധ്യക്ഷനായിരുന്നു . കൊടകരപുരാണത്തിലൂടെ ലളിതമായ ഭാഷയുടെ ശക്തി ലോകത്തെ അറിയിച്ച വിശാല മനസ്കന്‍ സജീവ്‌ എടത്താടന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി .

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയ്മോന്‍ താക്കൊല്‍ക്കാരന്‍ , സി എസ് .സുഭാഷ് , ശിവന്‍ തണ്ടാശ്ശേരി ,  കെ .പി .ഹരിദാസ് , വി കെ കാസിം  , സുധീര്‍ രാജ് , പ്രവീണ്‍ .സി .ഡി , അപ്പു ലെനിന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തി സംസാരിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!