Breaking News

മഴയില്‍ തണുത്ത കാലാവസ്ഥയില്‍ അനുഗ്രഹ മഴയായി മൂന്നുമുറി പള്ളിയിലെ ഊട്ടുതിരുന്നാള്‍.

oottuthirunnalകൊടകര : മഴയില്‍ തണുത്ത കാലാവസ്ഥയില്‍ അനുഗ്രഹ മഴയായി മൂന്നുമുറി പള്ളിയിലെ ഊട്ടുതിരുന്നാള്‍. രാവിലെ 6.45ന്റെ ദിവ്യബലിക്ക് ശേഷം ഊട്ട് വെഞ്ചിരിപ്പും അതെ തുടര്‍ന്ന് ഊട്ടു സദ്യയും നടന്നു. ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനക്ക് തൃശ്ശൂര്‍ അതിരൂപതയിലുള്ള ചിറ്റിശ്ശേരി ഇടവക വികാരി ഫാ.സെബി പുത്തൂര്‍ മുഖ്യ കാര്‍മ്മികനായിരുന്നു. വചനോത്സവം മാഗസിന്‍ എഡിറ്റര്‍ ഫാ.സഖറിയാസ് എടാട്ട് വചന സന്ദേശം നല്‍കി.

ദിവ്യബലിക്ക് ശേഷം നടന്ന പ്രദക്ഷിണത്തിന് മഴ മാറിനിന്നത് അനുഗ്രഹമായി. ആയിരക്കണക്കിന് വിശ്വാസികളാണ് മുത്തപ്പന്റെ അനുഗ്രഹം പ്രാപിക്കുന്നതിനും നേര്‍ച്ച ഭക്ഷണം കഴിക്കുന്നതിനുമായി ഇന്നേ ദിവസം മൂന്നുമുറി ഇടവക ദേവാലയ അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!