Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ മതബോധന ദിനാഘോഷം നടത്തി

കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി മതബോധന ദിനാഘോഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് അമ്പൂക്കന്‍  ഉദ്ഘാടനം  ചെയ്യുന്നു.
കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി മതബോധന ദിനാഘോഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി മതബോധന ദിനാഘോഷം സമുചിതമായി നടത്തി. കലാസാഹിത്യ മത്സരങ്ങള്‍, സമര്‍പ്പണ ബലി, പൊതുസമ്മേളനം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നീ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പള്ളി വികാരി ഫാ. പോളി പുതുശ്ശേരി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജോബി മേനോത്ത്, ഹെഡ്മാസ്റ്റര്‍ കെ. ഒ. വര്‍ഗ്ഗീസ്സ്, ട്രസ്റ്റി ജോര്‍ജ്ജ് കള്ളിയത്തുപറമ്പില്‍, പി. ടി. എ. പ്രസിഡന്റ് ജെയ്‌സണ്‍ ഈച്ചരത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ബാബു ഐസക്, കുടുബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോസഫ് കരുത്തി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!