Breaking News

എ.എല്‍. പി.എസ്. പോങ്കോത്ര ചൊവ്വാദൗത്യവിജയം ആഘോഷിച്ചു.

എ.എല്‍.പി.എസ്. പോങ്കോത്രയിലെ കുട്ടികള്‍ നിര്‍മ്മിച്ച മംഗള്‍യാന്‍ പേടകത്തിന്റെ മാതൃകയുമായി സ്‌കൂളില്‍ നടത്തിയ വിജയാഘോഷറാലി.
എ.എല്‍.പി.എസ്. പോങ്കോത്രയിലെ കുട്ടികള്‍ നിര്‍മ്മിച്ച മംഗള്‍യാന്‍ പേടകത്തിന്റെ മാതൃകയുമായി സ്‌കൂളില്‍ നടത്തിയ വിജയാഘോഷറാലി.

കൊടകര : എ.എല്‍.പി.എസ്. പോങ്കോത്രയിലെ കുട്ടികള്‍ മംഗള്‍യാന്‍ ചൊവ്വാ ദൗത്യവിജയം ആഘോഷിച്ചു. കുട്ടികള്‍ നിര്‍മ്മിച്ച മംഗള്‍യാന്‍ പേടകത്തിന്റെ മാതൃകയുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ വിജയാഘോഷറാലി നടത്തി.

മംഗള്‍യാന്റെ ചരിത്ര നേട്ടത്തിന് നേതൃത്വം നല്‍കിയ ഇരിങ്ങാലക്കുട സ്വദേശി ഡോ. കെ. രാധാകൃഷ്ണന് കുട്ടികള്‍ വിജയാരവം മുഴക്കി അഭിനന്ദനം അര്‍പ്പിച്ചു. ഐ. എസ്. ആര്‍. ഒ. യിലെ മുഴുവന്‍ ശാസ്ത്രജ്ഞരേയും കുട്ടികള്‍ അഭിനന്ദിച്ചു. അഭിനന്ദന റാലിയില്‍ നാട്ടുകാരും പങ്കുചേര്‍ന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്തംഗം  കെ. സി. പ്രദീപ്, പ്രധാനാധ്യാപിക കെ. ഭാനുമതി, അധ്യാപകരായ ടി.പി. ഷീജ, വി. ഇന്ദിര, പ്രിയ ഗിരിജന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!