Breaking News

പൂനിലാര്‍ക്കാവില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി

പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി. സുദര്‍ശനന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു.
പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി. സുദര്‍ശനന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു.

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി.സുദര്‍ശന്‍ നിര്‍വഹിച്ചു.ഇ.കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു.നവരാത്രി സങ്കല്‍പ്പം എന്ന വിഷയത്തില്‍ ഒ.വി.ഷിബു പ്രഭാഷണം നടത്തി.കെ.ആര്‍.ദിനേശന്‍ മുഖ്യാതിഥിയായി. ഇ.രവീന്ദ്രന്‍,പി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

26 ന് വൈകീട്ട് കാവില്‍ നടരാജനൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ, 27 ന് വൈകീട്ട് തിരുവാതിരക്കളി, 28 ന് വൈകീട്ട് ഫ്രന്റ്‌സ് ആര്‍ട്‌സിന്റെ വിവിധകലാപരിപാടികള്‍, 29 ന് വൈകീട്ട് കലാക്ഷേത്രയുടെ സംഗീതാര്‍ച്ചന, 30 ന് വൈകീട്ട് നൃത്തോത്സവം, 1 ന് വൈകീട്ട് പൂജവയ്പ്പ്,നൃത്താര്‍ച്ചന, 2 ന് വൈകീട്ട് നൃത്തനൃത്ത്യങ്ങള്‍, 3 ന് രാവിലെ  മദ്ദളത്തില്‍ പരിശീലനം നേടിയ വിദാര്‍ഥികളുടെ   അരങ്ങേറ്റവും ക്ഷേത്രസന്നിധിയില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!