Breaking News

മറ്റത്തൂര്‍ നിത്യസഹായമാതാ പള്ളിയില്‍ ജപമാലമാസാചരണവും ഊട്ടുതിരുനാളും

PRESSMEET (2)കൊടകര : മറ്റത്തൂര്‍ നിത്യസഹാമാതാപള്ളിയിലെ ഊട്ടുതിരുന്നാളിന് ഇന്ന് കൊടിയേറും.വൈകീട്ട് 5.30 ന് നടക്കുന്ന കൊടിയേറ്റച്ചടങ്ങുകള്‍ക്ക് കൊടകര ഫൊറോന  വികാരി ഫാ.തോമസ് #ാലുക്കല്‍ കാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് കുര്‍ബാന,ലദീഞ്ഞ്,നൊവേന,നേര്‍ച്ചപ്പായസം വെഞ്ചിരിപ്പ് എന്നിവയുണ്ടാകരും.18 ന് വൈകീട്ട് 5.30 ന് 75 വയസ്സ് പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളേയും ദാമ്പത്ത്യം 40 വര്‍ഷം പിന്നിട്ടവരേയും ആദരിക്കും. തുടര്‍ന്ന് കുര്‍ബാന, പ്രസുദേന്തിവാഴ്ച, ജപമാല, പ്രദക്ഷിണം എന്നിവയുണ്ടാകും.

തിരുന്നാള്‍ദിനമായ 19 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, നേര്‍ച്ചഭകഷണം വെഞ്ചിരിപ്പ്, 10 ന് പാട്ടുകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം എന്നിവയുണ്ടാകുമെന്ന് ഫാ.ജോണ്‍ തെക്കേത്തല,,വര്‍ഗീസ് തെക്കിനിയത്ത്,ജോണി മാഞ്ഞൂക്കാരന്‍, ലോനപ്പന്‍കുട്ടി നെടുമ്പാക്കാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!