Breaking News

സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പി. ജി. ഹോസ്റ്റല്‍ ഉദ്ഘാടനവും അന്താരാഷ്ട്ര പ്രതിഭകളെ ആദരിക്കലും നടത്തി

കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍   പി. ജി. ഹോസ്റ്റല്‍   കെട്ടിടം ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ്  മാര്‍ പോളി കണ്ണുക്കാടന്‍  ഉദ്ഘാടനം ചെയ്യുന്നു.
കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ പി. ജി. ഹോസ്റ്റല്‍ കെട്ടിടം ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പി. ജി. ഹോസ്റ്റല്‍   കെട്ടിടം ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ്  മാര്‍ പോളി കണ്ണുക്കാടന്‍  ഉദ്ഘാടനം ചെയ്തു.  ഇതോടൊപ്പം അമേരിക്കയില്‍ നടന്ന രാജ്യാന്തര സമ്മേളനത്തില്‍ പ്രബന്ധാവതരണത്തിന്  മൂന്നാം സമ്മാനം  ലഭിച്ച  ബയോമെഡിക്കല്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ കീര്‍ത്തി എസ്. അയ്യര്‍,  ജോണ്‍ ജെ. പടമാടന്‍, മേരിമോള്‍ പയസ്, ലിയ ജോസ്, ശില്‍പ്പ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ വിദ്യാര്‍ഥികളെയും  പ്രോജക്റ്റ് ഗൈഡ് പ്രഫ. രമ്യ ജോര്‍ജിനേയും  ആദരിച്ചു.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന്  ബയോസയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച  ഡോ. ലിയോണ്‍ ഇട്ട്യേച്ചനെ അനുമോദിച്ചു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍  അവാര്‍ഡുകള്‍ വിതരണം ചെയ്തു.  എക്‌സിക്യുട്ടീവ് ഡയറക്ടര്‍  ഫാ. ഡോ. ആന്റു ആലപ്പാടന്‍ ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്,  ബയോ മെഡിക്കല്‍ മേധാവി         പ്രൊഫ. ജിസ്‌പോള്‍,  ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമാസ് വെളക്കനാടന്‍, കീര്‍ത്തി എസ്. അയ്യര്‍ എന്നിവര്‍  പ്രസംഗിച്ചു.  പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി  സ്വാഗതവും  വൈസ് പ്രിന്‍സിപ്പല്‍  ഡോ. നിക്‌സണ്‍ കുരുവിള നന്ദിയും  പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!